കോയമ്പത്തൂർ ആസ്ഥാനമായി ‘കിങ്സ് ജനറേഷൻ ചർച്ച്’ സ്ഥാപിച്ചാണ് പാസ്റ്ററായ ജോൺ ജെബരാജ് ആളുകളെ തന്നിലേയ്ക്ക് അടുപ്പിച്ചത്. ഇന്‍സ്റ്റാഗ്രാം അടക്കം സമൂഹമാധ്യമങ്ങളിലൂടെ പാട്ടും പ്രസംഗവും, ആളെ മയക്കുന്ന പ്രസംഗം. ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നടത്തുന്ന ഇയാള്‍ക്ക് നിരവധി ആരാധകരാണുള്ളത്.
സാമൂഹിക മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സുള്ള ന്യൂജെൻ രീതിയിലുള്ള ആരാധനാ രീതികള്‍ പിന്തുടരുന്നയാളാണ്. പാട്ടു ഡാന്‍സുമൊക്കെയായിട്ടാണ് ആരാധന നടത്തുന്നത്. കിങ്സ് ജനറേഷൻ ചര്‍ച്ച് എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ അക്കൗണ്ട് അടക്കമുള്ള ജെബരാജ് ആരാധന ശുശ്രൂഷകളുടെ വിഡിയോകളും പങ്കിടാറുണ്ട്. യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലുമടക്കം നിരവധി ഫോളോഴ്സാണ് ജെബരാജിനുള്ളത്.
2024 മെയിലിലാണ് കേസിനാസ്പദമായ സംഭവം.കോയമ്പത്തൂരിലെ വീട്ടില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങിനെത്തിയ രണ്ടു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കുനേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. 7കാരിയെയും14കാരിയെയും ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നലെയാണ് മൂന്നാറിൽ നിന്ന് പൊലീസ് പിടികൂടിയത്
കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട്. മാസങ്ങളായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ കണ്ടെത്താൻ കോയമ്പത്തൂർ സിറ്റി പൊലീസ് ഒന്നിലധികം അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിരുന്നു.