ഭര്‍ത്താവിനെ വീടിന് മുകളില്‍ നിന്നും തള്ളിയിട്ടുകൊന്നു. ഉത്തര്‍പ്രദേശിലാണ് ദില്‍ഷാദ് എന്ന യുവാവിനെ ഭാര്യയായ ഷാനോ തള്ളിയിട്ട് കൊലപ്പെടുത്തിയതായി ബന്ധുക്കള്‍ ആരോപിച്ചത്. ജോലി കലിഞ്ഞ് വീട്ടില്‍ വന്ന ദില്‍ഷാദ് ഭക്ഷണം കഴിച്ചതിനുശേഷം ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും ഇതിനുപിന്നാലെയാണ് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു.
ഉടനെ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സംഭവസമയത്ത് തന്നെ മരിച്ചിരുന്നു. ഷാനോയ്ക്ക് ദില്‍ഷാദിനെ ഇഷ്ടമില്ലായിരുന്നുവെന്ന് സഹോദരി സൈമ ബാനോ ആരോപിച്ചു. 'അവര്‍ ദില്‍ഷാദിനെ തള്ളിയിടുന്നത് ഞങ്ങള്‍ കണ്ടു. ഷാനോയ്ക്ക് ദില്‍ഷാദിനെ ഇഷ്ടമില്ലായിരുന്നു. അവര്‍ എപ്പോഴും വഴക്കുണ്ടാക്കുകയും ചെയ്യും,' സൈമ പറഞ്ഞു. ഷാനോ ആരോടോ മണിക്കൂറുകളോളം സംസാരിക്കുമായിരുന്നുവെന്നും ഇതിന്‍റെ പേരിലാണ് വഴക്കുണ്ടായിരുന്നതെന്നും യുവാവിന്‍റെ അമ്മ ഖുറീഷ ബാനോ പറഞ്ഞു. അവള്‍ രണ്ടുമൂന്ന് തവണ ഇവിടെ നിന്നും ഓടിപ്പോയിട്ടുണ്ട്. എന്നിട്ടും എന്‍റെ മകന്‍ അവളെ തിരികെ കൊണ്ടുവന്നു. അവള്‍ കാരണം തന്‍റെ മകന്‍ പോയെന്നും ഖുരീഷ ബാനോ പറഞ്ഞു.
അതേസമയം ആരോപണങ്ങളെല്ലാം നിഷേധിച്ച ഷാനോ പറയുന്നത് ദില്‍ഷാദ് തനിയെ ചാടിയതാണെന്നാണ്. ദില്‍ഷാദ് മദ്യപിച്ചിട്ടാണ് വീട്ടില്‍ വന്നതെന്നും എല്ലാ ദിവസവും മദ്യപിക്കാറുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ബന്ധുക്കള്‍ നുണ പറയുകയാണ്. എട്ടുവര്‍ഷമായി തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട്. ഇത്രയും വര്‍ഷങ്ങളായി ചെയ്യാത്ത ഒന്ന് ഇപ്പോള്‍ താന്‍ എന്തിന് ചെയ്യണമെന്നും ഷാനോ കൂട്ടിച്ചേര്‍ത്തു.
ദില്‍ഷാദിന്‍റെ ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഷാനോയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും എഎസ്പി അഖണ്ഡ് പ്രതാപ് സിങ് പറഞ്ഞു.