കേണിച്ചിറ കേളമംഗലത്ത് യുവതിയെ ഭർത്താവ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷ ആണ് മരിച്ചത്. ഭർത്താവ് ജിൽസനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെയാണ് സംഭവം.കടബാധ്യതയാണ് കൃത്യത്തിനു കാരണമെന്നാണ് നിഗമനം.
വാട്ടർ അതോറിറ്റി ജീവനക്കാരനായ ജെൻസൻ ഭാര്യ ലിഷയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ആത്മഹത്യ ശ്രമം നടത്തി. വിഷം കഴിച്ച ശേഷം മരത്തിൽ തൂങ്ങി ജീവനോടുക്കാനായിരുന്നു നീക്കം. കയർ പൊട്ടി നിലത്തു വീണതോടെ കൈഞ്ഞരമ്പ് മുറിച്ചു. രാവിലെ രക്തം വാർന്ന നിലയിൽ കണ്ടെത്തിയ ജെൻസനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായി തുടരുകയാണ്. ഉറങ്ങുകയായിരുന്ന രണ്ടു മക്കളെയും റൂമിൽ പൂട്ടിയിട്ട ശേഷമായിരുന്നു ജെൻസന്റെ കൃത്യം.
ലിഷയെ കൊലപ്പെടുത്തിയ ശേഷം താൻ മരിക്കുകയാണെന്നും മക്കളെ സംരക്ഷിക്കണമെന്നും പറഞ്ഞ് സുഹൃത്തിനു ജെൻസൻ ഓഡിയോ സന്ദേശമയച്ചിരുന്നു.