പെണ്‍കുട്ടിയുമായുളള പ്രണയത്തിന്‍റെ പേരില്‍ നാലംഗ സംഘം ബസ് കണ്ടക്ടറെ മര്‍ദിച്ച് അവശനാക്കി. കൊല്ലം അഞ്ചലിലാണ് കണ്ടക്ടര്‍ റാഷിദിന് പരുക്കേറ്റത്.
കുളത്തുപ്പുഴ മടത്തറ വേങ്കൊല്ല റാഷിദ് മൻസിലിൽ 20 വയസ്സുള്ള റാഷിദിനാണ് മർദനമേറ്റത്. റോഡുവശത്തെ കടത്തിണ്ണയില്‍ പ്രതികള്‍ റാഷിദിനെ ആക്രമിക്കാനായി കാത്തിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പൊലീസ് അന്വേഷണം തുടരുകയാണ്.
ചൊവ്വ രാവിലെ ഏഴേകാലിന് വിളക്കുപാറയിലാണിത് നടന്നത്. അജ്മി ബസിലെ കണ്ടക്ടറാണ് റാഷിദ്. ബൈക്കിലും സ്കൂട്ടറിലുമായെത്തിയ നാലംഗ സംഘം ബസിൽ നിന്ന് റാഷിദിനെ വലിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. താനുമായി പ്രണയത്തിലായ ഒരു പെൺകുട്ടിയുടെ പേര് പറഞ്ഞാണ് ആക്രമിച്ചതെന്ന് റാഷിദ് പറയുന്നു.തലയ്ക്കും കൈകാലുകൾക്കും പരുക്കേറ്റ റാഷിദിനെ ബസ് ഡ്രൈവറും നാട്ടുകാരും ചേർന്നാണ് പുനലൂര്‍ താലൂക്കാശുപത്രയില്‍ എത്തിച്ചത്.