ആലപ്പുഴ അരുക്കുറ്റിയിൽ അയൽക്കാർ നമ്മിലുള്ള തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കീഴടങ്ങി. അരൂക്കുറ്റി പുളിന്താഴ നികർത്ത് ജയേഷ് ആണ് പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പുളിന്താഴ നികർത്ത് ശരവണന്റെ ഭാര്യ വനജ ആണ് കൊല്ലപ്പെട്ടത്. 50 വയസുണ്ട്. കീഴടങ്ങിയ ജയേഷിന്റെ സഹോദരൻ വിജീഷ് ആണ് ചുറ്റിക കൊണ്ട് അടിച്ചത്. ഇയാൾ ഒളിവിലാണ് .
കഴിഞ്ഞ രാത്രി പത്തരയോടെയാണ് അയൽവാസികൾ തമ്മിലുള്ള വഴക്കിനിടെ വനജയ്ക്ക് തലയ്ക്ക് അടിയേറ്റത്. ഗുരുതര പരുക്കേറ്റ വനജയെ സമീപവാസികൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 'ജീവൻ രക്ഷിക്കാനായില്ല.വനജയുടെ ഭർത്താവ് ശരവണനും മകനും പരുക്കേറ്റു. നേരത്ത മുതൽ ഇരു വീട്ടുകാരും തമ്മിൽ തുടരുന്ന വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.