തിങ്കളാഴ്ച്ച പുലര്‍ച്ചെ കൂട്ടുകാരനെ വിളിച്ച് ഇരിങ്ങാടന്‍ പള്ളിയ്ക്ക് സമീപം ഭക്ഷണം കഴിക്കാന്‍ പോയതാണ് വയനാട് സ്വദേശിയായ 21 കാരി. ഭക്ഷണം കഴിച്ച ശേഷം എവിടെയെങ്കിലും പോകാമെന്നു പറഞ്ഞു. കൂട്ടുകാരന്‍ ഉടനെ മറ്റ് സുഹൃത്തുകളെ വിളിച്ച് വരുത്തി.
തുടര്‍ന്ന് ഇവര്‍ ബൈക്കുകളിലായി കുറ്റിക്കാട്ടൂര്‍ ഉള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോള്‍ യുവാക്കള്‍ യുവതിയെ മദ്യപിക്കാന്‍ നിര്‍ബന്ധിച്ചു. യുവതി തയ്യാറായില്ല. അതിനു ശേഷം സിഗരറ്റും എംഡിഎംയും നല്‍കി. പെണ്‍കുട്ടിയോടു വസ്ത്രങ്ങള്‍ അഴിച്ചു മാറ്റണമെന്നും ഇല്ലെങ്കില്‍ അപായപ്പെടുത്തുമെന്നും ഭീക്ഷണിപ്പെടുത്തി. യുവതി തയ്യാറാകാതിരുന്നപ്പോള്‍ യുവാക്കള്‍ മര്‍ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തു എന്നാണ് യുവതി പൊലീസില്‍ നല്‍കിയിരിക്കുന്ന മൊഴി.
അവശയായെന്ന് കണ്ടപ്പോള്‍ ബൈക്കില്‍ കയറ്റി കൊണ്ട് വന്ന് റോഡില്‍ ഉപേക്ഷിച്ചു എന്നും യുവതി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ആണ്‍സുഹൃത്തിനും മറ്റ് മൂന്നുപേര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ട്. യുവതിയും ലഹരി ഉപയോഗിച്ചിരുന്നതിനാല്‍ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും തുടര്‍ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി