തൃശൂര്‍ ആനന്ദപുരം കളള്ഷാപ്പില്‍ ചേട്ടന്‍ അനിയനെ തലയ്ക്കടിച്ച് കൊന്നു. കൊരട്ടിക്കാട്ടില്‍ വീട്ടില്‍ യദുകൃഷ്ണനാണ് (29) മരിച്ചത്. കൊലയ്ക്കു ശേഷം ജ്യേഷ്ഠൻ വിഷ്‌ണു രക്ഷപ്പെട്ടു. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലയ്ക്കുകാരണം. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. ഇരുവരുംതമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നു.