ഒറ്റപ്പാലത്ത് പതിനഞ്ചര കിലോയിലേറെ കഞ്ചാവുമായി രണ്ട് ദമ്പതിമാർ പിടിയില്‍. ഒഡീഷ സ്വദേശികളായ നാലുപേരാണു ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ പിടിയിലായത്. രഞ്ജൻ ഷാനി, ഭാര്യ ബനിത ഷാനി, ശ്യം സുന്ദർ, ഭാര്യ മാലതി ദിഗാൽ എന്നിവരാണ് പിടിയിലായത്.
ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്നു സംശയകരമായി കാണപ്പെട്ട ദമ്പതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഒഡിഷയില്‍ നിന്നും പുറപ്പെട്ട ഇവർ ഒറ്റപ്പാലത്ത് ട്രെയിൻ ഇറങ്ങിയതാണ്. വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവാണിതെന്നു പൊലീസ് അറിയിച്ചു. തിരുവനന്തപുരം സ്വദേശിക്ക് ഏറ്റുമാനൂരിൽ കഞ്ചാവ് എത്തിച്ചു നൽകാനായിരുന്നു പദ്ധതി. നേരത്തെയും സംഘം സമാനരീതിയില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.
കഞ്ചാവ് കൈമാറാന്‍ ലക്ഷ്യമിട്ടിരുന്ന യുവാവിന്‍റെ വിവരങ്ങള്‍ ഉള്‍പ്പെടെ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ തിരക്കേറിയ ഇടങ്ങളിലെ പരിശോധനയുടെ ഭാഗമായാണ് നാലുപേരും കുടുങ്ങിയത്.