ടിപി വധക്കേസിലെ അഞ്ചാം പ്രതി ഷാഫി പരോൾ കഴിഞ്ഞു ജയിലിൽ പോകവേ മാസ് ബിജിഎം ഇട്ട് ചെയ്ത റീൽസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എംബിഎ പാസ്സായി ദുബായിൽ ജോലിക്ക് പോവുകയല്ല, ടിപിയേ കൊന്ന കേസിൽ പരോൾ കഴിഞ്ഞു ജയിലിൽ പോകുന്ന സഖാവാണിതെന്ന ക്യാപ്ഷനോടെയാണ് രാഹുൽ റീൽസ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കുന്നത് മുതൽ, കുഞ്ഞിന് ഉമ്മ നൽകി കാറിൽ കയറി പോകുന്നതും, സുഹൃത്തുക്കള്‍ ജയിലിൽ കൊണ്ടു ചെന്നാക്കുന്നതുവരെയുള്ള ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയാണ് റീൽ ചെയ്തിരിക്കുന്നത്.
പോസ്റ്റിന് വളരെ വൈകാരികമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ആ കുഞ്ഞിനോട് അവൻ കാണിക്കുന്ന സ്നേഹം, ടിപിക്കും ഉണ്ടായിരുന്നു കുഞ്ഞും കുടുംബവും, പറഞ്ഞിട്ടെന്തു കാര്യം എല്ലാം വമ്പന്മാരുടെ ചാവേർ ആയുധങ്ങൾ, ഇങ്ങനെയാണ് ജന്മവും ജീവിതവും- ഇത്തരത്തിലാണ് വിനോബിന്‍റെ കമന്‍റ്.
ടി പി കേസ് പ്രതികൾക്ക് ജയിൽ ഒരു സുഖവാസ കേന്ദ്രമാണല്ലോ, മനുഷ്യനാകണം മനുഷ്യനാകണം എന്ന് പാടിയിട്ടാണ് പോകുന്നത്, കമ്മ്യൂണിസ്റ്റ് പാർട്ടി തീറ്റിപ്പോറ്റുന്ന ക്രിമിനൽ, പൊന്നാട അണിയിച്ചു വിടായിരുന്നു തുടങ്ങി അതിരൂക്ഷമാണ് മറ്റ് ചിലപ്രതികരണങ്ങള്‍
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി പ്രതികളുടെ ശിക്ഷ ഉയർത്തിയിരുന്നു. 1, 2, 3, 4, 5, 7 പ്രതികളുടെ ശിക്ഷ ഇരട്ട ജീവപര്യന്തമാക്കിയാണ് മാറ്റിയത്. നേരത്തേ ഇവരെ ജീവപര്യന്തം തടവിനാണു ശിക്ഷിച്ചത്. ടിപിയുടെ ഭാര്യ കെ.കെ.രമയ്ക്ക് 7.5 ലക്ഷം രൂപയും മകൻ അഭിനന്ദിന് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. ഭാര്യ കെ.കെ.രമയ്ക്ക് 7.5 ലക്ഷം രൂപയും മകൻ അഭിനന്ദിന് 5 ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു.