ഹോമിയോയെയും ആയുര്‍വേദത്തെയും തഴഞ്ഞതെന്തിന്? സര്‍ക്കാരിനെതിരെ ഡോ. ബിജു പൊതുജനാരോഗ്യ നിയമത്തിൽ കാലാനുസൃത മാറ്റങ്ങള്‍ വരുത്തി വ്യവസ്ഥ രൂപീകരിക്കാനായി രൂപീകരിച്ച ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സമിതിയില്‍ നിന്ന് ഹോമിയോ, ആയുര്‍വേദം എന്നിവയെ തഴഞ്ഞതിനെതിരെ - 1

പൊലീസ് വേഷത്തില്‍ ബ്യൂട്ടിപാർലറിലെത്തി, സബ് ഇന്‍സ്പെക്ടറാണെന്ന് തെറ്റിധരിപ്പിച്ച ശേഷം ഫേഷ്യൽ ചെയ്ത് പണം കൊടുക്കാതെ മുങ്ങിയ സ്ത്രീ പിടിയില്‍. തമിഴ്നാട് നഗർകോവിലാണ് സംഭവം.  തേനി, പെരിയപാളയം സ്വദേശിയായ അബി പ്രഭയെയാണ് (34) പൊലീസ് അറസ്റ്റ് ചെയ്തത്.  

എസ്.ഐ വേഷം ധരിച്ച് ആര്‍ക്കും സംശയം തോന്നാത്ത തരത്തിലാണ് ഈ സ്ത്രീ ബ്യൂട്ടിപാർലറിലെത്തിയത്. പാർവതിപുരം, ചിങ്കാരതോപ്പ് സ്വദേശി വെങ്കടേശിന്റെ ബ്യൂട്ടി പാർലറിൽ നിന്നാണ് ഇവര്‍ ഫേഷ്യൽ ചെയ്തത്. ഫേഷ്യല്‍ ചെയ്ത് കഴിഞ്ഞ് പണം ചോദിച്ചപ്പോള്‍ താൻ വടശ്ശേരി എസ്ഐയാണ്, കാശ് പിന്നെത്തരാം എന്നായിരുന്നു മറുപടി. 

ഇതും പറഞ്ഞ് തിടുക്കത്തില്‍ അവിടെ നിന്ന് ഇറങ്ങി പോകുകയായിരുന്നു. സംശയം തോന്നിയ ഉടമ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് പ്രഭയെ ചോദ്യം ചെയ്തപ്പോഴാണ് പൊലീസല്ലെന്നും കാമുകന്‍ പറഞ്ഞിട്ടാണ് പൊലീസ് വേഷമിട്ട് എത്തിയതെന്നും അബി പ്രഭ പൊലീസിനോട് പറഞ്ഞത്. കാമുകനെ പൊലീസ് തേടി വരുകയാണ്. നിലവിൽ പ്രഭ തക്കല ജയിലിലാണ്. 

ENGLISH SUMMARY:

Fraud by wearing police uniform; Woman in custody