സോഫ്റ്റ് വെയറിൽ തിരിമറി നടത്തി ലക്ഷങ്ങൾ കൈക്കലാക്കി മുങ്ങിയ യുവാവ് അറസ്റ്റിൽ. കടവന്ത്ര സ്വദേശി നാഗരാജിനെയാണ് (26) എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്.
Quick Convenience Store എന്ന സ്ഥാപനത്തിന്റെ Abad Marrine Plazaയിലെ സൂപ്പർമാർക്കറ്റിൽ അക്കണ്ടന്റായാണ് ഇയാൾ ജോലി ചെയ്തിരുന്നത്. മൂന്നു വർഷമായി സൂപ്പർ മാർക്കറ്റിലെ സോഫ്റ്റ് വെയറിൽ എഡിറ്റിങ് നടത്തി 20 ലക്ഷത്തോളം രൂപ ഇയാൾ കവർവന്നുവെന്നായിരുന്നു പരാതി.
എറണാകുളം സെൻട്രൽ പൊലീസാണ് അന്വേഷണം നടത്തിയത്. പണവുമായി മുങ്ങിയ പ്രതി ചിലവന്നൂർ ഭാഗത്തുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതോടെ പൊലീസ് രാത്രി ഇവിടെയെത്തിയാണ് നാഗരാജിനെ പിടികൂടിയത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സബ്ബ് ഇൻസ്പെക്ടർമാരായ സന്തോഷ്കുമാർ, സി അനൂപ്, ഇന്ദുചൂഡൻ, മനോജ് ബാവ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.