പെൺ സുഹൃത്തിനെ ചൊല്ലി സുഹൃത്തുക്കൾ തമ്മിലുള്ള തർക്കം വെട്ടിപ്പരിക്കേൽപ്പിക്കുന്നതിൽ കലാശിച്ചു. തൃശൂർ കൊരട്ടിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. അടുത്ത സുഹൃത്തുക്കളായ രണ്ടുപേരാണ് പെണ്‍സുഹൃത്തിനെച്ചൊല്ലി വെട്ടിലും കുത്തിലും ചെന്നെത്തിയത്. കൊരട്ടി സ്വദേശിയായ ജെഫിനെ സുഹൃത്ത് അശ്വിൻ ആണ് വെട്ടി പരുക്കേൽപ്പിച്ചത്.
ജെഫിന്റേയും അശ്വിന്റേയും പൊതുസുഹൃത്തായിരുന്ന പെണ്‍കുട്ടിയുടെ പേരിലാണ് ഇരുവരും അടിച്ചുപിരിഞ്ഞത്. ഈ പെൺകുട്ടിയെ അശ്വിൻ വിവാഹം കഴിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെ ഇനി ഈ പെൺകുട്ടിയോട് മിണ്ടരുതെന്ന് ജെഫിനോട് അശ്വിൻ പറഞ്ഞിരുന്നു. പക്ഷേ , ജെഫിനാകട്ടെ പെണ്‍കുട്ടിയുമായി സൗഹൃദം തുടർന്നു. ഇതിന്റെ വൈരാഗ്യത്തിൽ അശ്വിൻ ജെഫിനെ ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.