സിനിമയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ, മലയാളിയെ അറസ്റ്റ് ചെയ്ത് കോയമ്പത്തൂർ സിറ്റി പൊലീസ്. കണ്ണൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ്, തിരുവനന്തപുരം സ്വദേശി ആർ.സുരേഷ് കുമാറിനെ അറസ്റ്റ് ചെയ്തത്.   

സിനിമയിൽ മേക്കപ്പ് ആർടിസ്റ്റ് ജോലി വാഗ്ദാനം ചെയ്ത് 6.13 ലക്ഷം രൂപ തട്ടിയ ശേഷം മുങ്ങിയെന്നാണ് പരാതി.  പണം ബാങ്ക് അക്കൌണ്ടിൽ എത്തിയതോടെ ഇയാൾ ഫോൺ ഓഫ് ചെയ്ത് മുങ്ങി. യുവതി നൽകിയ പരാതിയിൽ കേസെടുത്ത പോലീസ്, ഇന്നലെ രാവിലെ  ബംഗലൂരുവിലെ ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. മൊബൈൽ ഫോണുകളും ATM കർഡുകളും ചെക് ബുക്കുകളും ഇയാളിൽ നിന്ന് കണ്ടെത്തിയതായും കോയമ്പത്തൂർ പൊലീസ് അറിയിച്ചു.

The Coimbatore City Police have arrested a Malayali man on charges of fraudulently extorting lakhs of rupees by offering job opportunities in the film industry:

The Coimbatore City Police have arrested a Malayali man on charges of fraudulently extorting lakhs of rupees by offering job opportunities in the film industry. The arrest of R. Suresh Kumar, a native of Thiruvananthapuram, was based on a complaint filed by a young woman from Kannur.