ചോറ്റാനിക്കരയിൽ പെൺകുട്ടിയെ ആക്രമിച്ച സമയത്തു പ്രതി അനൂപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ്. പെൺകുട്ടിയെയും ലഹരി യ്ക്ക് അടിമയാക്കിയിരുന്നുവെന്നും അനൂപ് പോലീസിനോട് പറഞ്ഞു. മറ്റ് ആൺ സുഹൃത്തുക്കളുമായി പെൺകുട്ടിക്ക് ഉള്ള ബന്ധമാണ് ആക്രമണ കാരണമെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. ശനിയാഴ്ച രാത്രിയിൽ അനൂപിനെ പെൺകുട്ടിയുടെ വീട്ടിൽ കൊണ്ടാക്കിയതും പുലർച്ചെ തിരിച്ചു വിളിച്ചുകൊണ്ട് പോയതും സുഹൃത്തുക്കളാണ്.
പെൺകുട്ടിയെ ആക്രമിച്ച കാര്യം ഇവരോട് അനൂപ് പറഞ്ഞിരുന്നില്ലെന്നും പൊലീസ്. അനൂപിന്റെ സുഹൃത്തുക്കളുടെ മൊഴി അന്വഷണ സംഘം രേഖപ്പെടുത്തും. പ്രതിയെ ആക്രമണം നടന്ന ചോറ്റാനിക്കരയിലെ വീട്ടിൽ എത്തിച്ചു ഇന്ന് തെളിവെടുപ്പ് നടത്തും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുള്ള പെൺകുട്ടിയുടെ ജീവൻ നില നിർത്തുന്നത് വെന്റിലേറ്റർ സഹായത്തോടെയാണ്.