കുഞ്ഞനുജൻ അഫാനെ കുരുതി കൊടുത്ത ശേഷം പെപ്സിയിൽ കലർത്തി എലിവിഷം കഴിച്ചെന്നാണ് വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ മൊഴി. അഫാന്റെ ഉള്ളിൽ ശരിക്കും എലിവിഷം ചെന്നിട്ടുണ്ടോ? അഫാൻ ഇപ്പോഴും ആശുപത്രിയിൽ ചികിൽസയിലാണ്. കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല. കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ട്. എലിവിഷം കഴിച്ച ഒരാൾക്ക് ദിവസങ്ങൾ ശേഷവും ലക്ഷങ്ങളൊന്നുമില്ലാതെ ഇങ്ങനെ ജീവിക്കാൻ പറ്റുമോ? എല്ലാവരുടേയും ചോദ്യമുന അഫാൻ വിഷം കഴിച്ചിരുന്നോ എന്ന സംശയത്തിലേയ്ക്കാണ്.
കഴിച്ചെന്നോ കഴിച്ചില്ലെന്നോ ഡോക്ടർമാർ സ്ഥിരീകരിക്കുന്നില്ല. കരളിന്റെ ക്ഷമതാ പരിശോധനയിൽ ചെറിയ വ്യത്യാസമുണ്ടായിരുന്നെങ്കിലും ഇപ്പോൾ സാധാരണ നിലയിലാണ്. രക്ത പരിശോധനയിലും സ്കാനിങ്ങിലും കുഴപ്പങ്ങളില്ല .
ഛർദ്ദിച്ചത് രക്ഷയായി ?
എലിവിഷം കഴിച്ചിട്ടും അഫാന്റെ ശരീരത്തിൽ ബാധിക്കാത്തത് എന്തുകൊണ്ടായിരിക്കും?. വിഷം കഴിച്ച് 10 മിനിറ്റിനുള്ളിൽ തന്നെ അഫാൻ ഛർദിച്ചിരുന്നു. അവശത തോന്നിയതിനാൽ ഓട്ടോ വിളിച്ചാണ് സ്‌റ്റേഷനിൽ എത്തിയത്. സ്റ്റേഷനിലെത്തിയിട്ടും രണ്ടു വട്ടം ഛർദ്ദിച്ചു. വിഷാംശം ഭൂരിഭാഗവും ഛർദ്ദിച്ച് പുറത്തു പോയിട്ടുണ്ടാകാം എന്നാണ് ഡോക്ടർമാരുടെ നിഗമനം. കൂടുതൽ അളവിൽ വിഷം ഉള്ളിൽച്ചെന്നിട്ടില്ലെന്നും കരുതുന്നു.
അഫാൻ തിങ്കളാഴ്ച വരെ വരെ മെഡിക്കൽ കോളജിൽ തുടരും. എലിവിഷം കഴിച്ചാൽ ഏഴു ദിവസം വരെ ശാരീക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നതിനാലാണ് രണ്ടു ദിവസം കൂടി നിരീക്ഷണത്തിൽ വയ്ക്കുന്നത്. മെഡിക്കല്‍ കോളജിലെ സെല്‍വാര്‍ഡിലാണ് പ്രതി ചികില്‍സയില്‍ തുടരുന്നത്.