Donated kidneys, corneas, and liver - 1

വേനലവധിക്കാലം ചിലവഴിക്കാനായി അമ്മയുടെ വീട്ടിലെത്തിയ ആറുവയസുകാരൻ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങര, കൊല്ലവറയിൽ ഹാബേൽ ഐസക്ക് -  ശ്യാമ ദമ്പതികളുടെ മകൻ ഹമീനാണ് (6) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ശ്യാമയുടെ വീടായ ചെട്ടികുളങ്ങര കൈതവടക്ക് കോയിത്താഴത്ത് വീട്ടിലായിരുന്നു അപകടം. 

വീടിന്റെ ഭിത്തിയുടെ അരികിൽ കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ മെയിൽ സ്വിച്ചിൽ നിന്നുള്ള എർത്ത് വയറിൽ പിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു വഴിയാത്രക്കാരാണ് ഹമീൻ വീണുകിടക്കുന്നത് കണ്ടത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. സഹോദരി: ഹമീമ 

ENGLISH SUMMARY:

Six year old boy dies electric shock