ആലുവ എടത്തലയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ചവശനാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ചവരില്‍ തീവ്രവാദ സ്വഭാവമുള്ളവരുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. പ്രതിപക്ഷത്തുള്ള ചിലര്‍ ഇവരെ സഹായിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ക്ഷണിച്ചുവരുത്തി ഈ പരാമര്‍ശങ്ങള്‍. കളമശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി ഇസ്മയില്‍ പ്രതിഷേധിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്നതാണ് പിണറായിയുടെ പരാമര്‍ശത്തിന്റെ അടിസ്ഥാനം. പൊലീസിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടിവീഴ്ചയുണ്ടായ സംഭവത്തില്‍ ആര്‍ക്കാണ് പ്രതിഷേധമില്ലാത്തത്? പ്രത്യേകിച്ച് മര്‍ദനമേറ്റ ഉസ്മാന്‍ ഇസ്മയിലിന്റെ അടുത്ത ബന്ധുകൂടിയാകുമ്പോള്‍. 9 മണി ചര്‍ച്ച മുന്നോട്ടുവയ്ക്കുന്ന ചോദ്യം ഇതാണ്– നാടാകെ യോജിച്ച ആ പ്രതിഷേധത്തിന് എന്തുനിറം നല്‍കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്?