വണ്ണംകൂടുന്നതില്‍ ആശങ്കപ്പെടുകയും മെലിഞ്ഞിരിക്കാന്‍ എന്ത് മാര്‍ഗങ്ങളും സ്വീകരിക്കുന്നവരും ഏറെയുണ്ട് നമുക്കിടയില്‍. അമിതവണ്ണം അനാരോഗ്യമാണ് എന്ന് എല്ലാവര്‍ക്കും അറിയാം. അമിതവണ്ണം മാത്രമാണ് അനാരോഗ്യം. ആവശ്യത്തിന് ശരീരഭാരം നിലനിര്‍ത്തുക എന്നതുകൂടി വളരെ പ്രധാനമാണ്..
ഭക്ഷണം ഒഴിവാക്കി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അല്‍പം ആശങ്കയുണ്ടാക്കുന്നതാണ് ഇന്ന് പുറത്തുവന്ന ഒരു വാര്‍ത്ത. കണ്ണൂരില്‍ യുട്യൂബ് നോക്കി വണ്ണം കുറയ്ക്കാന്‍ ശ്രമിച്ച പതിനെട്ടുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചു . കൂത്തുപറമ്പ് മെരുവമ്പായി സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. വളരെ കുറച്ച് ഭക്ഷണം മാത്രമാണ്, വണ്ണം കുറയ്ക്കാന്‍ പെണ്‍കുട്ടി കഴിച്ചിരുന്നത്. യുവതിയുടെ ആമാശയവും അന്നനാളവും ഇതോടെ ചുരുങ്ങി . തലശേരിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം