സത്യം പുറത്തുവരുന്നത് ഏതുവഴിയാണെന്ന് പ്രവചിക്കാന്‍ കഴിയില്ല. ഇന്ന് തൊടുപുഴയില്‍നിന്ന് വന്ന കൊലപാതക വാര്‍ത്ത സിനിമാത്തിരക്കഥയിലെന്ന പോലെ അമ്പരപ്പിക്കുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞതാണ്. കാപ്പ കേസില്‍ ഒരാള്‍ അറസ്റ്റിലാകുന്നു. കയ്യിലെ പണത്തിന്റെ ഉറവിടം ചോദിച്ച പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന ഒരുക്വട്ടേഷന്‍ കൊലയുടെ വിവരങ്ങള്‍. ക്വട്ടേഷന്‍ കൊടുത്തതാകട്ടെ കൊല്ലപ്പെട്ടയാളുടെ ബിസിനസ് പങ്കാളിയായിരുന്നയാളും. കേറ്ററിങ് ഉടമ ബിജു ജോസഫാണ് കൊല്ലപ്പട്ടത്. മൃതദേഹം കലയന്താനി ചെത്തിമറ്റത്ത് ഗോഡൗണിലെ മാന്‍ഹോളില്‍ നിന്ന് കണ്ടെത്തി. ശനിയാഴ്ച മുതല്‍ ബിജുവിനെ കാണാതായെന്ന് ഭാര്യ പൊലീസില്‍ പരാതിനല്‍കിയിരുന്നു. മുന്‍ ബിസിനസ് പാട്നറായ ജോമോനാണ് ക്വട്ടേഷന്‍ നല്‍കി ബിജുനെ കൊലപ്പെടുത്തിയത്. നാല് പ്രതികളില്‍ ജോമോന്‍ ഉള്‍പ്പടെ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. പ്രതികളില്‍ ഒരാള്‍ കാപ്പ കേസില്‍ ജയിലിലാണ്.