വിവാദങ്ങളെ അവസരമാക്കി മാറ്റി ഒരു സിനിമ കോടികള്‍ വാരുന്നതാണ് നമ്മള്‍ എമ്പുരാനിലൂടെ കാണുന്നത്. സിനിമ 200 കോടിയിലേക്ക് കടന്നിരിക്കുന്നത്. ഏറ്റവും നന്നായി മാര്‍ക്കറ്റിങ് ചെയ്ത ഈ സിനിമയ്ക്ക് അതിലേറെ ഗുണം ചെയ്തത് വിവാദങ്ങള്‍ തന്നെയാണെന്ന് പറയേണ്ടിവരും. വിമര്‍ശനങ്ങള്‍ വ്യക്തിഹത്യയായും ഭീഷണിയായും മാറിയതോടെ എമ്പുരാനിലെ 24 സീനുകളാണ് വെട്ടിയിരിക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്. സിനിമയുടെ നന്ദി കാര്‍ഡില്‍നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി. അതിനിടെ, എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.