ഈ സമയം വാര്‍ത്തയുടെ ഫോക്കസ് ലോക്സഭയിലേക്കാണ്. അവിടെ വഖഫ് നിയമഭേദഗതി ബില്ലിന്‍മേല്‍ ചൂടേറിയ ചര്‍ച്ച നടക്കുകയാണ്. പ്രതിപക്ഷത്തിന്‍റെ അതിശക്തമായ എതിര്‍പ്പിനിടെയാണ് ലോക്സഭയില്‍ വഖഫ് നിയമഭേദഗതി ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. പാവപ്പെട്ട മുസ്‌ലിംകള്‍ക്കുവേണ്ടിയാണ് ബില്‍ എന്നും മുനമ്പം പ്രശ്നത്തിനടക്കം പരിഹാരം കാണാന്‍ ഇതിലൂടെ സാധിക്കുമെന്നുമാണ് ബില്‍ അവതരിപ്പിച്ച മന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. ബില്‍ മുസ്ലിം വിരുദ്ധമല്ലെന്ന് ആഭ്യന്തരമന്ത്രി അമിത്ഷായും പറഞ്ഞു. എന്നാല്‍, ഭരണഘടനയിന്‍മേലുള്ള കടന്നുകയറ്റമാണ് ബില്‍ എന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.