ഈ ദിവസത്തെ ഏറ്റവും സുപ്രധാനമായ വാര്‍ത്ത വന്നത് സുപ്രീംകോടതിയില്‍നിന്നാണ്. നമുക്കറിയാം, രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായിരുന്നപ്പോള്‍ നമ്മളതെത്ര കണ്ടതാണ്. തമിഴ്നാട്ടിലും സമാനമായ സാഹചര്യമാണ്. ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഒപ്പിടാതെ വൈകിപ്പിക്കുന്ന സാഹചര്യമാണ്. അതുകൊണ്ടാണ് ഇന്നത്തെ സുപ്രീംകോടതി വിധി ഏറെ പ്രധാനപ്പെട്ടതാകുന്നത്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ ഗവർണർ അനിശ്ചിതമായി തടഞ്ഞുവയ്ക്കരുതെന്നാണ് ആ വിധി. പരമാവധി മൂന്നുമാസത്തിനകം ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി സമയപരിധി നിശ്ചയിച്ചിരിക്കുകയാണ്.  പത്ത് ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ.രവിയുടെ നടപടി റദ്ദാക്കിയ കോടതി ഗവര്‍ണര്‍ക്ക് വിവേചനാധികാരമില്ലെന്നും വ്യക്തമാക്കി. വിധി തമിഴ്നാടിന്‍റെ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളുടേതുമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പ്രതികരിച്ചു.

ENGLISH SUMMARY:

The most important news of the day came from the Supreme Court. As we know, in states governed by opposition parties, there has often been a confrontation between the governors and the government. We have seen this during the tenure of Arif Mohammad Khan as the governor. A similar situation exists in Tamil Nadu as well. The key issue is the delay in the governor signing bills passed by the legislature. That is why today’s Supreme Court ruling is significant. The ruling states that the governor should not withhold bills passed by the legislature indefinitely. The Supreme Court has set a time limit of three months for the governor to make a decision on bills. The court also invalidated the Tamil Nadu governor R.N. Ravi’s action of sending ten bills to the President, stating that the governor does not have discretionary powers. Tamil Nadu Chief Minister M.K. Stalin responded, stating that the ruling is not just for Tamil Nadu but for all states