counter-point
കോൺഗ്രസിനെ ഇനി മല്ലികാർജുൻ ഖർഗെ നയിക്കും. പോൾ ചെയ്ത 9,385 ൽ 7,897 വോട്ട് നേടി ആധികാരിക വിജയമാണ്  ഖർഗെ സ്വന്തമാക്കിയത്. ഹൈക്കമാൻഡ് പിന്തുണയുള്ള ഖർഗെക്കെതിരെ മത്സരിച്ച ശശി തരൂർ 1072 വോട്ടുകൾ നേടി.  ജനാധിപത്യത്തിന്റെ വിജയമാണ്  കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലൂടെ വെളിവായതെന്ന് ഖർഗെ പ്രതികരിച്ചു. തരൂരിന് കിട്ടിയ വോട്ടുകളുടെ അര്‍ത്ഥമെന്ത്? ഖര്‍ഗെ കോണ്‍ഗ്രസിനെ സുവര്‍ണകാലത്തേക്ക് നയിക്കുമോ..?