ഏകവ്യക്തി നിയമത്തിനെതിരായ സിപിഎം സെമിനാറിന് ഇന്നലെ കോഴിക്കോട്ട് കൊടിയിറങ്ങിയെങ്കിലും അതിനെ ചുറ്റിപ്പറ്റിയും രാഷ്ട്രീയ യുദ്ധം പുതിയ തലം പിടിക്കുകയാണ്. സെമിനാര്‍ വന്‍ വിജയം– ഉദ്ദേശ്യലക്ഷ്യം കണ്ടെന്ന് സിപിഎം, ചീറ്റിപ്പോയ വാണമെന്ന് കോണ്‍ഗ്രസ്, പാര്‍ട്ടി സമ്മേളനമെന്ന് ബിജെപി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം മുഹമ്മദ് റിയാസ് ഒരു പടികൂടി കടത്തിപ്പറഞ്ഞു..സെമിനാര്‍ കുളമാക്കാന്‍ ബിജെപിയുടെ സ്ലീപ്പിങ് ഏജന്‍റുമാരായി സുധാകരനും സതീശനുമടക്കം കോണ്‍ഗ്രസ് നേതാക്കള്‍ പ്രവൃത്തിച്ചെന്ന്. ഇതങ്ങനെ ഒരു വശത്ത് നില്‍ക്കെ,,കേരളത്തില്‍ സിപിഎമ്മിന്‍റെ ഇത്തരം സമീപനം ബിജെപിയെ സഹായിക്കാനാണെന്ന് നാളെ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടി ഐക്യയോഗത്തിന് മുന്നോടിയായി കെ.സി.വേണുഗോപാല്‍ പറയുന്നു. വാക് പോര് ഒരുവശത്ത് ഈ വിധം തുടരവെ, കോഴിക്കോട്ട് 22ന് കോണ്‍ഗ്രസ് നടത്തുന്ന യുസിസി വിരുദ്ധ ജനകീയ സദസിലേക്ക് സിപിഎമ്മിനെ വിളിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. കൗണ്ടര്‍ പോയ്ന്‍റ് പരിശോധിക്കുന്നു... സിപിഎം സെമിനാറിന്‍റെ ബാക്കിയെന്ത് ? യുസിസി വിരുദ്ധ ചേരിയില്‍ അഭിപ്രായ സമന്വയം എത്ര ?