സിഎംആർഎൽ– എക്സാലോജിക് ദുരൂഹയിടപാടില്‍ കൂടുതല്‍ ആരോപണങ്ങളുമായി ഷോണ്‍ ജോര്‍ജ്. എക്സാലോജിക്കിന്റെ വിദേശ അക്കൗണ്ട് വഴി വിവാദകമ്പനികളുമായി കോടികളുടെ ഇടപാട് നടന്നുവെന്നാണ് ആരോപണം. അബുദാബി കൊമേഴ്സ്യല്‍ ബാങ്കില്‍ അക്കൗണ്ട് എന്നാണ് ആരോപണം. ലാവലിന്‍, പിഡബ്ലുസി കമ്പനികളില്‍നിന്ന് വന്‍തുക ഈ അക്കൗണ്ടിലേക്ക് വന്നുവെന്നും അക്കൗണ്ടില്‍നിന്ന് പണം കൂടുതല്‍ പോയത് അമേരിക്കയിലെ അക്കൗണ്ടുകളിലേക്കാണ് എന്നും ഷോണ്‍ ആരോപിച്ചു. സിഎംആർഎൽ കേസില്‍ അന്വേഷണം നടത്തുന്ന എസ്എഫ്ഐഒ യ്ക്കും കോടതിക്കു മുന്നിലും ഇക്കാര്യം ഉന്നയിച്ചിട്ടുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ടെന്നും ഷോണ്‍ ജോര്‍ജ് പറയുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അങ്ങനെയൊരു അക്കൗണ്ടുണ്ടോ?