പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍, പ്രതിപക്ഷ സംഘടനകള്‍ക്ക് പുറമെ, എസ്.എഫ്.ഐയും സമരത്തിനിറങ്ങുന്നത് സര്‍ക്കാരിന് തിരിച്ചടിയാണോ? അതോ എം.എസ്.എഫ് ആരോപിക്കുന്നതുപോലെ കണ്ണില്‍പൊടിയിടാനുള്ള നീക്കമാണോ എസ്എഫ്ഐ നടത്തുന്നത്? വിദ്യാര്‍ഥി സംഘടനകളുമായി മറ്റന്നാള്‍ മന്ത്രി നടത്തുന്ന ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമോ? നാളെ ക്ലാസുകള്‍ ആരംഭിക്കാനിരിക്കെ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ആശങ്കയ്ക്ക് ആര് മറുപടി പറയും?