അഭിമന്യുവിനെ വധിക്കാന്‍ കുരുക്ഷേത്രത്തിലൊരുക്കിയ ചക്രവ്യൂഹം പോലെയൊന്ന് പ്രധാനമന്ത്രി മോദി രാജ്യത്ത് തീര്‍ത്തെന്ന് പാര്‍ലമെന്‍റില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചക്രവ്യൂഹത്തിലെ ആറുപേര്‍ എന്നനിലയില്‍ അമിത്ഷായും മോഹന്‍ഭാഗവതും അംബാനി, അദാനിമാരും മുതല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിനെയും രാഹുല്‍ എണ്ണി. സ്പീക്കറുടെ താക്കീതും ഭരണപക്ഷ ബഹളവും കണ്ടു പിന്നാലെ. ബജറ്റ് ഈ ചക്രവ്യൂഹത്തെ നിയന്ത്രിക്കാനായിരുന്നു. പ്രധാനമന്ത്രിക്ക് കയ്യടിച്ചിരുന്ന മധ്യവര്‍ഗത്തെ പോലും മുന്നില്‍നിന്നും പിന്നില്‍നിന്നും കുത്തി. ബജറ്റിലെ വേര്‍തിരിവും വിവേചനവും ഇന്നും കേരളാ എംപിമാര്‍ സഭയിലുയര്‍ത്തി. കരുത്തേറിയ പ്രതിപക്ഷം സര്‍ക്കാരിന് സഭയിലുയര്‍ത്തുന്ന വെല്ലുവിളിയെത്ര ? ആര് ആരുടെ വ്യൂഹത്തില്‍ ?