സര്‍ക്കാരിനെ വെട്ടിലാക്കി എഡിജിപി  എം.ആര്‍.അജിത്കുമാറിനും പി.ശശിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി  ഭരണപക്ഷ എംഎല്‍എ പി.വി.അന്‍വര്‍ രംഗത്തെത്തിയ ദിവസമാണിന്ന്. അജിത് കുമാര്‍ കൊടുംകുറ്റവാളിയെന്നും സ്വര്‍ണക്കടത്തുകാര്‍ക്കുവേണ്ടി ആളെ കൊല്ലിച്ചുവെന്നും പറയുന്നു അന്‍വര്‍. മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്താന്‍ സൈബര്‍ സെല്ലില്‍ അജിത്കുമാറിന് പ്രത്യേകസംഘമുണ്ട്. എല്ലാത്തിനും കൂട്ട് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയെന്നും അന്‍വര്‍ ആരോപിക്കുന്നു. ആരോപണം ഗുരുതരമെന്ന് പറഞ്ഞ പ്രതിപക്ഷം മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞു. ഒപ്പം,  വെളിപ്പെടുത്തല്‍ സി.ബി.ഐ. അന്വേഷിക്കണമെന്നും. എന്നാല്‍ ഇതുസംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയാറായില്ല.. പൊലീസിനും ആഭ്യന്തരവകുപ്പിനും അതുവഴി മുഖ്യമന്ത്രിയിലേക്കുമെത്തുന്ന ഈ ആരോപണങ്ങള്‍ തെളിയിക്കുന്നതെന്താണ്? പൊലീസിനെ നിയന്ത്രിക്കുന്നത് ക്രിമിനല്‍ സംഘമോ? 

ENGLISH SUMMARY:

Counter Point on P V Anwar ADGP issue