ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് മുദ്രാവാക്യമല്ലന്നു വ്യക്തമാക്കി കേന്ദ്രമന്ത്രിസഭ റിപ്പോര്‍ട്ട് അംഗീകരിച്ചു. പ്രായോഗികമല്ലെന്നു കോണ്‍ഗ്രസ് എതിര്‍ക്കുമ്പോള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും ആരൊക്കെ ഈ നീക്കത്തിനൊപ്പമുണ്ടാകും, ആരൊക്കെ എതിര്‍ക്കും എന്ന ചോദ്യമാണ് ഇനി പ്രധാനം.
ജനാധിപത്യത്തിന്റെ വൈവിദ്ധ്യ സ്വഭാവത്തെ തകർക്കാനായാണ് ഒറ്റ തെരഞ്ഞെടുപ്പ്’ മുദ്രാവാക്യം ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നടപ്പാക്കാനാകുമോ, എന്ന ചോദ്യത്തിനുത്തരം ഞങ്ങള്‍ക്കു വിടൂ എന്നു ബി.ജെ.പി പറയുമ്പോള്‍ ആശയത്തെ എതിര്‍ക്കുന്നതിലും വ്യക്തതയുണ്ടോ? കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഒറ്റ തിരഞ്ഞെടുപ്പിന്റെ ഉന്നമെന്ത്?