TOPICS COVERED

തൃശൂര്‍ പൂരം കലക്കിയത് പൊലീസ് ആണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ആര്‍ക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് പൊലീസ് പൂരം അലങ്കോലമാക്കിയത്?  കൃത്യമായി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏപ്രില്‍ 21നാണ്. നാളേക്ക് അഞ്ചുമാസം തികയുന്നു. ഈ അന്വേഷണം പ്രഖ്യാപനത്തിലൊതുക്കി സര്‍ക്കാര്‍ അട്ടിമറിച്ചതിന്റെ തെളിവാണ് മനോരമ ന്യൂസ് ഇന്ന് പുറത്തുവിട്ട വിവരാവകാശ രേഖകള്‍. അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന് പൊലീസ് ആസ്ഥാനത്ത് നിന്നും, അന്വേഷിച്ചിട്ടില്ലെന്ന് തൃശൂര്‍ സിറ്റി പൊലീസും മനോരമ ന്യൂസിന്റെ ചോദ്യത്തിന് മറുപടി നല്‍കി. അപ്പോള്‍, അന്വേഷണം നടക്കുന്നൂവെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സി.പി.എമ്മും, സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകക്ഷികളെയും ഈ നാട്ടിലെ ജനങ്ങളെയും പറ്റിക്കുകയായിരുന്നോ?