കോണ്‍ഗ്രസ് ഭരണമുറപ്പിച്ചെന്ന് എക്സിറ്റ് പോളുകള്‍ പ്രവചിച്ച ഹരിയാനയില്‍ ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തുടര്‍ച്ച നേടി. പ്രത്യേക പദവി റദ്ദാക്കലും മണ്ഡലം പുനനിര്‍ണയവും ലഫ്നെറ്റ് ഗവര്‍ണറുടെ അഞ്ച് സീറ്റും എല്ലാമായി ബിജെപി മനക്കോട്ട കെട്ടിയ ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യം ഭരണമുറപ്പിച്ചു. പ്രവചനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികളുടെ കണകുക്കൂട്ടലുകള്ക്കും എത്രയോ അപ്പുറമാണ് ജനമനസെന്ന് ഇന്ത്യന്‍ ജനത വീണ്ടും തെളിയിച്ചു.