എ.ഡി.എം നവീന്‍ബാബുവിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്ന പി.പി.ദിവ്യയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ഞെട്ടേണ്ട. , പൊലീസല്ല, യൂത്ത് കോണ്‍ഗ്രസാണ് ലുക്കൗട്ട് നോട്ടീസുമായി പ്രതിഷേധത്തിനിറങ്ങിയത്. ദിവ്യയെ ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കാന്‍ പോലും തയാറാകാത്ത പൊലീസിനെ നിയന്ത്രിക്കുന്ന സര്‍ക്കാരിലെ മന്ത്രിമാര്‍ ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം എന്ന മുദ്രാവാക്യം യാന്ത്രികമായി ആവര്‍ത്തിക്കുന്നുണ്ട്. ഒപ്പം ആത്മഹത്യാപ്രേരണയുണ്ടായോ എന്നന്വേഷിക്കേണ്ട പൊലീസ് അഴിമതി നടന്നുവെന്നു സംശയിക്കാവുന്നതല്ലേ എന്ന ചോദ്യമുണ്ടാക്കുന്ന വിവരങ്ങള്‍ കൃത്യമായി പുറത്തു വിടുന്നുണ്ട്. ആദ്യപരാതി വ്യാജമാണ് എന്ന ആരോപണത്തെക്കുറിച്ച് ഇതുവരെ പരാതിക്കാരനോ പൊലീസോ സര്‍ക്കാരോ വ്യക്തമായി പ്രതികരിച്ചിട്ടുമില്ല.