വ്യാജവാര്‍ത്ത, വ്യാജരേഖ എന്നൊക്കെ കേരളത്തിലെ സി.പി.എം നാഴികയ്ക്ക് നാല്‍പതുവട്ടം പറയുന്നതാണ്. പക്ഷേ ഇന്നൊരു വ്യാജ ആത്മകഥ കേരളത്തിനു മുന്നിലെത്തിയിരിക്കുന്നു. ഇ.പി.ജയരാജന്റെ പേരിലാണ് തിരഞ്ഞെടുപ്പു ദിനം ഒരു ആത്മകഥാബോംബ് ഇറങ്ങിയിരിക്കുന്നത്. ഞാനെഴുതിയതല്ല, ഞാനറിഞ്ഞതല്ല എന്ന് ഇ.പി., ഉടനേ പ്രസിദ്ധീകരിക്കുമെന്ന അറിയിപ്പ് പിന്‍വലിക്കാതെ ഡി.സി. ബുക്സ്, തല്‍ക്കാലം മാറ്റിവച്ചിരിക്കുന്നുവെന്ന വിശദീകരണത്തില്‍ നിര്‍ത്തി. ഡി.സി. ചെയ്തത് ക്രിമിനല്‍ കുറ്റമെന്ന് ഇ.പി.ജയരാജന്‍. ഡി.ജി.പിക്ക് പരാതിയും ഡി.സിക്ക് വക്കീല്‍ നോട്ടീസുമയച്ചിട്ടുണ്ട്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ആത്മകഥ ആരുടെ കഥ?