എ.ഡി.എം നവീൻ ബാബുവിന്റെ മരണം സി.ബി.ഐ ന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍. നവീന്‍ ബാബു  കൊല്ലപ്പെട്ടതാണോ എന്ന സംശയവും ഹര്‍ജിക്കാരിയായ നവീന്‍ബാബുവിന്റെ ഭാര്യ ഉന്നയിച്ചിട്ടുണ്ട്.  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് നവീൻ ബാബുവിന്റെ ഭാര്യ ഇക്കാര്യം ഉന്നയിച്ചത്. നിലവിലെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും, മരണത്തിലേക്ക് നയിച്ച വസ്തുതകള്‍ പുറത്തുകൊണ്ടുവരാനായില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സത്യം കണ്ടെത്താനല്ല, പ്രതിയെ സംരക്ഷിക്കാനാണ് നിലവിലെ അന്വേഷണം മുന്നോട്ടു പോകുന്നത്. പ്രതിക്ക് ഭരണകക്ഷിയിലുള്ള പിന്തുണയും സ്വാധീനവും കേസ് സത്യസന്ധമായി അന്വേഷിക്കപ്പെടില്ല എന്നുറപ്പിക്കുന്നുവെന്നും നിഷ്പക്ഷമായ അന്വേഷണത്തിന് CBI വരണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പൊലീസിന്റെ അന്വേഷണം ശിക്ഷിക്കാനോ രക്ഷിക്കാനോ?

ENGLISH SUMMARY:

Counter point discuss about ADM Naveen babu death case