സംഭലിലേക്കുള്ള പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെയും കോൺഗ്രസ് നേതാക്കളുടെയും യാത്ര തടഞ്ഞ് യുപി പോലീസ്. ഗാസിപ്പൂർ അതിർത്തിയിൽ രാഹുലും നേതാക്കളും കാറിൽ ഇരുന്നത് രണ്ടുമണിക്കൂർ. പ്രതിപക്ഷ നേതാവിൻ്റെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുകയാണെന്ന് രാഹുൽ ഗാന്ധി. പ്രതിഷേധത്തിനിടെ പോലീസും പ്രവർത്തകരും പലതവണ ഏറ്റുമുട്ടി. രാഹുലിന്റെ യാത്ര ഫോട്ടോ എടുക്കാനായിരുന്നുവെന്നും ജില്ലാ മജിസ്ട്രേറ്റാണ് യാത്ര തടഞ്ഞതെന്നും സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയുടെ ന്യായം. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സംഭല്‍ സങ്കീര്‍ണമാക്കുന്നതാരാണ്?