തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് കനത്ത തിരിച്ചടി. എല്‍.ഡി.എഫ് ഭരിക്കുന്ന മൂന്ന് പഞ്ചായത്തുകള്‍ യു.ഡി.എഫ് പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് നടന്ന 31 വാര്‍ഡുകളില്‍ 17 ഇടത്ത് യുഡിഎഫും 11 ഇടത്ത് എല്‍ഡിഎഫും മൂന്നിടത്ത് ബിജെപിയും വിജയിച്ചു. ഏഴു സീറ്റുകള്‍ യു.ഡി.എഫും നാല് സീറ്റുകള്‍ എല്‍.ഡി.എഫും പിടിച്ചെടുത്തു. സംസ്ഥാന സര്‍ക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരത്തിന്‍റെ തെളിവാണ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ തരംഗമുണ്ടോ?