മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടലുണ്ടായി മാസം അഞ്ചായി. ഇങ്ങോട്ട് ഇതുവരെ പത്തുപൈസയില്ല, ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും, കേന്ദ്രത്തിന്‍റെ അധികാര ഇടനാഴിയില്‍ പോയി ഇന്നും അലമുറയിട്ടിട്ടും അനക്കമില്ല, പക്ഷേ.. 2006 മുതലുള്ളത്, കണക്ക് പറഞ്ഞ് അങ്ങോട്ട് ചോദിക്കാന്‍ ആവേശമുണ്ട്. പ്രളയകാലത്തും പിന്നെ വയനാട്ടിലും വ്യോമമാര്‍ഗം രക്ഷാപ്രവര്‍ത്തനം നടത്തിയ ഇനത്തില്‍ ആകെ 132 കോടി ചോദിച്ച് കേരളത്തിന് വ്യോമസേനയുടെ കത്ത്. കേന്ദ്രം നമ്മെ അപമാനിക്കുന്നു എന്ന് എല്‍ഡിഎഫും, യുഡിഎഫും. ഇത് സ്വാഭാവിക ബില്ല് കാണിക്കല്‍ മാത്രമെന്നും പൈസ കൊടുക്കേണ്ടി വരില്ലെന്നും ബിജെപി. കാശായിരിക്കാം, കുടിശികയായിരിക്കാം, നിയമ- സാങ്കേത്വവുമുണ്ടാകാം. പക്ഷേ, ചോദിക്കുന്നതിനൊക്കെ ഒരു മര്യാദ വേണ്ടേ ?