പ്രതിപക്ഷത്തിന്‍റെ ശക്തമായ എതിര്‍പ്പ് മറികടന്ന് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള ഭരണഘടനാ ഭേഗദതി ബില്‍ കേന്ദ്ര നിയമമന്ത്രി ലോക്സഭയില്‍ അവതരിപ്പിച്ചു. വോട്ടെടുപ്പില്‍ 269 പേര്‍ ബില്‍ അവതരണത്തെ അനുകൂലിച്ചും 198 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ബില്‍ ജെ.പി.സി പരിഗണിക്കും. കേന്ദ്രഭരണപ്രദേശങ്ങളുടെ കാലാവധി പുനക്രമീകരിക്കുന്ന ബില്ലും ഇതോടൊപ്പം അവതരിപ്പിച്ചു.എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളും ലോക്സഭാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താനും നൂറ് ദിവസത്തിനകം തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നടത്താനും സാധ്യമാകും വിധം ഭരണഘടനാ ഭേദഗതി നിര്‍ദേശിക്കുന്ന ബില്‍ ആണ് . എന്നുവച്ചാല്‍ നമ്മുടെ രാജ്യത്തിന്റെ നിലവിലെ രാഷ്ട്രീയ–സാമൂഹ്യഅധികാരവ്യവസ്ഥയെ പാടേ മാറ്റിമറിക്കാന്‍ കഴിയുന്ന നിര്‍ണായകബില്‍. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ഒറ്റ തിരഞ്ഞെടുപ്പോ ഒറ്റ അജന്‍ഡയോ?

ENGLISH SUMMARY:

Counter point discuss about one nation one election bill tabled in loksabha