ഇന്ത്യന്‍ പാര്‍ലമെന്‍റ് ഇന്ന് സാക്ഷ്യം വഹിച്ചത് അസാധാരണവും രാജ്യത്തെ ലജ്ജിപ്പിക്കുന്നതുമായ ഭരണപ്രതിപക്ഷ പോരാട്ടത്തിന്. ജനാധിപത്യത്തിന്‍റെ ശ്രീകോവിലിന്‍റെ കവാടത്തില്‍ ഇരുക്കൂട്ടരും പരസ്പരം കൈയ്യൂക്ക് കാട്ടി. കൂട്ടപൊരിച്ചിലില്‍ ചോര ഒലിപ്പിച്ച് നിന്നവരുമായി ആംബലുന്‍സുകള്‍ പാര്‍ലമെന്‍റില്‍ നിന്ന് പുറത്തേക്ക് പാഞ്ഞു. പുറത്തു നിന്നെത്തിയ ശത്രുക്കളെ അല്ല ഇന്ത്യയിലെ ജനം തിരഞ്ഞടുത്ത് അയച്ചവര്‍ തമ്മിലായിരുന്നു കയ്യാങ്കളി. പ്രശ്നം ഒന്നുമാത്രം ഭരണഘടനാ ശില്‍പി ഡോ അംബേദ്കറായി ശരിക്കും അപമാനിച്ചത് ആരെ എന്ന് തര്‍ക്കം. ആശയപരമായ അഭിപ്രായവ്യത്യാസങ്ങളെ പാര്‍ലമെന്‍റില്‍ നേരിടേണ്ടത് കയ്യൂക്കിലൂടെയാണോ? ഇതാണോ ഇവരില്‍ നിന്ന് 140 കോടി ജനത പ്രതീക്ഷിക്കുന്നത്? കയ്യൂക്ക് കാട്ടുന്നത് എന്തിന്?