സിപിഎം നേതാക്കളുടെ ധാഷ്ട്യത്തില്‍ കേരളത്തില്‍ ഒരു ജീവന്‍ കൂടെ പോയി. ഒരു കുടുംബം കൂടെ അനാഥമായി. സിപിഎം ഭരിക്കുന്ന കട്ടപ്പന റൂറല്‍ ഡവലപ്പ്മെന്‍റ് കോപ്പറേറ്റീവ് സൊസൈറ്റിയോട് തന്‍റെ നിക്ഷേപമാണ് സാബു ചോദിച്ചത്. അതിനാണ് സിപിഎം പ്രാദേശിക നേതാവ് സജി സാബു എന്ന  നിക്ഷേപകനെ അടിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. സിപിഎം നേതാക്കളുടെ മുന്നില്‍ ഇരന്ന് നാണംകെട്ട് സാബു സൊസൈറ്റി കെട്ടിടത്തിന് മുന്നില്‍ തൂങ്ങിമരിച്ചു. സാബുവിന്‍റെ മരണത്തില്‍ പ്രതിഷേധിക്കുന്നവരും വാര്‍ത്തയാക്കുന്നവരുമൊക്കെ കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. നിക്ഷേപകനെ അടിക്കുമെന്ന് പറഞ്ഞ സജി പ്രശ്നപരിഹാരത്തിന് ശ്രമിച്ചതെന്ന് ന്യായികരണം. പാര്‍ട്ടി കുടുംബത്തിനൊപ്പമെന്ന പതിവ് പല്ലവിയും. കട്ടപ്പനയിലും കരുവന്നൂര്‍ മോഡലോ?