കേരളമൊട്ടാകെ ക്രിസ്മസ് ആഘോഷത്തിനൊരുങ്ങിനില്ക്കുമ്പോള് തുടര്‍ച്ചയായ രണ്ടാം ദിവസവും പാലക്കാട് ക്രിസ്മസ് ആഘോഷം അലങ്കോലപ്പെടുത്താന്‍ ശ്രമം. കഴിഞ്ഞ ദിവസം പാലക്കാട് നല്ലേപ്പിള്ളി യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ വിശ്വ ഹിന്ദ് പരിഷത്ത് പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിൽ പ്രതിഷേധം വ്യാപകമായിരിക്കേയാണ് പ്രദേശത്തു തന്നെയുള്ള തത്തമംഗലം സ്കൂളിലെ ക്രിസ്മസ് അലങ്കാരങ്ങള്‍ നശിപ്പിച്ചത്. ഗൗരവത്തോടെ രണ്ടു സംഭവങ്ങളും അന്വേഷിക്കുമെന്ന് പൊലീസ്. വർഗീയ നിലപാട് എടുക്കുന്നതിൻ്റെ ദുരന്തം ക്രൈസ്തവ സഭ മനസിലാക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണന്. പാലക്കാട് കാരള്‍ തടഞ്ഞതില്‍ വി.എച്ച്.പിക്കോ സംഘപരിവാറിനോ പങ്കില്ലെന്ന് കെ.സുരേന്ദ്രന്. എന്നാല്‍ സ്കൂളുകളില്‍ മതപരമായ ചടങ്ങുകള്‍ നടത്താമോ എന്നാണ് അന്വേഷിച്ചതെന്ന് VHP അവകാശപ്പെട്ടു.
പ്രധാന അധ്യാപിക തെറ്റ് സമ്മതിച്ചതാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും വി.എച്ച്.പി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. പ്രതിരോധിക്കേണ്ടതാരെ?