ഡല്‍ഹിയില്‍ CBCI യുടെ ക്രിസ്മസ് വിരുന്നില്‍ പ്രധാനമന്ത്രി പങ്കെടുത്തത് ഇന്നലെ. വിവാദം കൊഴുത്തത് ഇന്ന്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വേദനകള്‍ മോദിയെ ധരിപ്പിച്ചെന്ന് CBCI പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മണിപ്പുരിനെക്കുറിച്ച് ചോദിക്കരുതെന്ന് സി.ബി.സി.ഐയോട് നേരത്തെ പറഞ്ഞെന്നും, വോട്ടിനായി മാത്രമുള്ള നാടകമാണിതെന്നും കോണ്‍ഗ്രസ്. ക്രിസ്മസ് ആഘോഷങ്ങള്‍ക്കെതിരെയുള്ള സംഘപരിവാര്‍ ആക്രമണം കേരളത്തിനും മലയാളികള്‍ക്കും അപമാനമെന്ന് മുഖ്യമന്ത്രി. ക്രിസ്മസ് രാവില്‍ കൗണ്ടര്‍പോയന്റ് ഉന്നയിക്കുന്ന ചോദ്യം ഇതാണ്, സമാധാനം ആര്‍ക്കൊപ്പം?