ഈ സര്‍ക്കാര്‍ ആരുടെ കൂടെയാണ് ചോദ്യം പ്രതിപക്ഷ നേതാവിന്‍റേതാണ്. ഒപ്പം കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളുടേയും കൊടി സുനിയും ശ്രീജിത്തും പീതാബംരനും അടക്കം മനുഷ്യനെ പച്ചയ്ക്ക് വെട്ടിനുറുക്കാന്‍ മടിയില്ലാത്ത കൊലപാതകകിളുടെ ഒപ്പമാണോ സര്‍ക്കാര്‍ ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതികള്‍ക്ക് അര്‍ഹതയില്ലാത്ത പരോള്‍ അനുവദിച്ചും പ്രതികളുടെ സ്വകാര്യ ആഘോഷങ്ങളില്‍ പങ്ക് ചേര്‍ന്നും സിപിഎം എന്ന ഭരണകക്ഷി എന്ത് സന്ദേശമാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഈ വര്‍ഷാവസാനം നല്‍കുന്നത്. പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന കോടികള്‍ ചെലവിട്ടത് കേരളം ചര്‍ച്ച ചെയ്ത് തീരും മുന്‍പാണ് ടിപി വധക്കേസിലെ കൊടുംകുറ്റവാളി കൊടി സുനിയുടെ 30 ദിവസത്തെ പരോള്‍. ഇത് ആരുടെ സര്‍ക്കാര്‍?