പുതുവല്‍സരത്തിന്റെ സന്തോഷത്തോടൊപ്പം തന്നെ കേരളത്തെ ഉലയ്ക്കുന്ന ചില വാര്‍ത്തകളും ഇന്നുണ്ടായി. തൃശൂരില്‍ പുതുവല്‍സര രാത്രിയില്‍ യുവാവിനെ കുത്തിക്കൊന്നത് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി, കത്തിയും കഞ്ചാവും പിടിക്കപ്പെട്ട് നേരത്തെ സ്കൂളില്‍ നിന്നു നടപടി നേരിട്ട കുട്ടിയെന്നു കൂടി അറിയുക. അതു കൂടാതെയുമുണ്ട്, തൃശൂരില്‍ തന്നെ മറ്റൊരു സംഭവത്തില്‍ പുതുവല്‍സരാശംസ നേര്‍ന്നില്ലെന്ന പേരില്‍ 24 കുത്തു കുത്തി മറ്റൊരാളെ മൃതപ്രായനാക്കിയതും ലഹരിഭ്രാന്തിലെന്നു പൊലീസ്. എല്ലാ ദിവസവുമുണ്ട് ലഹരിയുടെ പേരില്‍ കുറ്റകൃത്യങ്ങള്‍, ലഹരി ഉപയോഗം പിടികൂടുന്നുമുണ്ട്. പക്ഷേ തുടര്‍ച്ചയായി സ്കൂള്‍ വിദ്യാര്‍ഥികള്‍ വരെ ലഹരി വലയിലെന്നു തിരിച്ചറിയുമ്പോഴും കാര്യമായ പ്രതിരോധമൊന്നുമില്ലെന്ന ഞെട്ടലിലാണ് നമ്മള്‍ നില്‍ക്കുന്നത്. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. ലഹരി വ്യാപനം തടയേണ്ടതാര്?