വയനാട് DCC ട്രഷററുടെ ആത്മഹത്യയില്‍, പ്രേരണ കുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ എവിടെ ? നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് പറഞ്ഞ ഒന്നാം പ്രതിയും എംഎല്‍എയുമായ ഐ.സി.ബാലകൃഷ്ണന്‍ ഇപ്പോള്‍ കര്‍ണാടക വഴിക്കാണ് പോയത്, എന്തിന് ? അറസ്റ്റു ഭയന്നു മുങ്ങിയതാണെന്ന് ആക്ഷേപം. അല്ലെന്ന് എം.എല്‍.എ./ ഇതിനിടയ്ക്ക്, രാഷ്ട്രീയമായി കടുത്ത പ്രതിരോധത്തിലായ കോണ്‍ഗ്രസിന് കോടതി വക അഞ്ചുദിവസത്തെ ആശ്വാസം. എം.എല്‍.എയെയും ഡിസിസി പ്രസിഡന്‍റ് ND അപ്പച്ചന്‍ അടക്കമുള്ള പ്രതികളെയും അഞ്ചുദിവസത്തേക്ക് അറസ്റ്റ് ചെയ്യരുത്. ഈ മാസം 15ന് മുന്‍ കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെ ആനുകൂല്യം. മരിച്ച DCC ട്രഷറല്‍ എന്‍.എം വിജയന്‍റെ മകനടക്കം കുടുംബത്തെ പറഞ്ഞ് മനസിലാക്കി ഇപ്പോള്‍ കെ.പി.സി.സി നേതൃത്വം കൂടെ നിര്‍ത്തിയിട്ടുണ്ട്. അത് കേസിനെ സ്വാധിനിക്കാനെന്ന് സിപിഎം. വിജയന്‍ മരിക്കാന്‍ കാരണമായ വയനാടന്‍ സഹകരണബാങ്ക് അഴിമതികളുടെ പിന്നാമ്പുറത്ത് അടിമുടി കോണ്‍ഗ്രസ്-സിപിഎം ഒത്തുകളികളുടെ ചരിത്രമാണെന്ന് ബിജെപി. കൗണ്ടര്‍ പോയന്‍റ് ചോദിക്കുന്നു–വിജയന് നീതി എങ്ങനെ വേണം?