2024 ജനുവരി മാസം കേരളത്തിന്റെ ശ്രദ്ധയും ചര്‍ച്ചയും ഒരു സമാധിയെ കേന്ദ്രീകരിച്ചാകേണ്ടി വരുന്നത് അങ്ങേയറ്റം ഖേദകരമാണ്. പക്ഷേ ചര്‍ച്ചയും കടന്ന് പ്രതിരോധവും പ്രതിഷേധവും സംഘര്‍ഷവും വരെയെത്തിയിരിക്കുന്നു സമാധിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്കടുത്ത് പിതാവ് സമാധിയായി എന്നു പ്രഖ്യാപിച്ച കുടുംബം ഗോപന്‍ സ്വാമി എന്ന വ്യക്തിയുടെ മരണം സംഭവിച്ചതെങ്ങനെ എന്ന ചോദ്യത്തെയാകെ പ്രതിരോധിക്കുന്നു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന കുല്‍സിതതാല്‍പര്യക്കാരുടെ പ്രചാരണത്തിനു മുന്നില്‍ ഭരണകൂടം വിറച്ചു നില്‍ക്കുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. സ്വബോധം സമാധിയിലോ?