കോവിഡ് കാലത്ത് പുര കത്തുമ്പോള്‍ സര്‍ക്കാര്‍ വാഴ വെട്ടിയോ? കോവിഡ് കാലത്ത് പി.പി.ഇ കിറ്റടക്കം വാങ്ങിയതില്‍ വന്‍ വെട്ടിപ്പ് നടന്നുവെന്ന സി.എ.ജി കണ്ടെത്തല്‍ കോവിഡ് കൊള്ളയുടെ സ്ഥിരീകരണമെന്ന് പ്രതിപക്ഷം. 550 രൂപയ്ക്ക് കിറ്റ് നല്‍കാമെന്ന സ്വകാര്യകമ്പനിയെ അവഗണിച്ച് മൂന്നിരട്ടി വിലയ്ക്കു വാങ്ങിയതിന്റെ തെളിവും പ്രതിപക്ഷം പുറത്തു വിട്ടു. ഭരണപക്ഷത്തിന്റെ പ്രതിരോധം ഇതുവരെ ദുര്‍ബലവും നിസംഗവുമാണ്. ബി.ജെ.പിയുടെ സി.എ.ജി തയാറാക്കിയ റിപ്പോര്‍ട്ടല്ലേ എന്നു സാ മട്ടില്‍ ന്യായീകരിച്ച് ഒഴിഞ്ഞു മാറുകയാണ് സി.പി.എം. PPE കിറ്റ് അഴിമതിക്കു പുറമേ മദ്യനിര്‍മാണശാലയിലും അഴിമതിയെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. അഴിമതിയില്‍ അന്വേഷണമുണ്ടോ?