TOPICS COVERED

അഞ്ചുവര്‍ഷം മുന്‍പ് വീട്ടമ്മയെ കൊന്ന പ്രതി ജാമ്യത്തിലിറങ്ങി വീട്ടമ്മയുടെ ഭര്‍ത്താവിനെയും അമ്മയെയും വെട്ടിക്കൊന്നു. പാലക്കാട് നെന്മാറ പോത്തുണ്ടിയിലാണ് നാടിനെ നടുക്കിയ കൊടുംക്രൂരത. കൊലകള്‍ക്കു ശേഷം ഓടിപ്പോയ പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്. പ്രതി കൊല്ലുമെന്ന് കൊല്ലപ്പെട്ടവര്‍ക്കു ഭയമുണ്ടായിരുന്നുവെന്നും പലവട്ടം പൊലീസിനെ സമീപിച്ചതാണ് എന്നതുമാണ് ഇതിലെ നടുക്കുന്ന വസ്തുത. കൃത്യം 10 ദിവസം മുന്‍പാണ് സമാനമായ മറ്റൊരു സംഭവത്തില്‍ എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ അയല്‍വാസി തലയ്ക്കടിച്ചു കൊന്നത്. അവിടെയും കുടുംബം ദുരന്തം ഭയന്നു പൊലീസിനെ സമീപിച്ചിരുന്നു. കൗണ്ടര്‍പോയന്റ് ചര്‍ച്ച ചെയ്യുന്നു. കൊലക്കത്തിക്കു വിട്ടുകൊടുക്കുന്നതാര്?

ENGLISH SUMMARY:

Counter point discuss about nenmara murder