TOPICS COVERED

കാലും കയ്യും കൂട്ടികെട്ടി 41 മണിക്കൂര്‍ സൈനിക വിമാനത്തിലുരുത്തി, ഒന്ന് മൂത്രമൊഴിക്കാന്‍ പോലും പോകാന്‍ മൂന്നാല് വട്ടം കേണപക്ഷേിച്ചാല്‍ മാത്രം വലിച്ചിഴച്ച് ബാത്ത് റൂമിലെത്തിക്കുന്ന സ്ഥിതിയില്‍.. അമേരിക്ക 104 അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് നാടുകടത്തി. അമേരിക്ക ഈ വിധം നാടുകടത്തല്‍ 2009ല്‍ തന്നെ തുടങ്ങിയിട്ടുണ്ടെന്നും, 2012 ന് ശേഷമുള്ള നടപടിക്രമമാണ് ഇപ്പോള്‍ കണ്ടതെന്നും, ഇതൊന്നും പുതിയതല്ല എന്നും കേന്ദ്രസര്‍ക്കാര്‍. സ്ത്രീകളെയും കുട്ടികളെയും വിലങ്ങണിയിച്ചിട്ടില്ല എന്നും വിദേശ്യകാര്യമന്ത്രി എസ്.ജയശങ്കര്‍ പാര്‍ലമെന്‍റില്‍ ന്യായീകരിച്ചു. അമേരിക്കയുടെ മനുഷ്യത്വരഹിത രീതികളോട് എന്തേ വാക്കുകൊണ്ട് പോലും ഒരു അതൃപ്തി പ്രകടിപ്പിക്കാന്‍ മോദിക്കാകുന്നില്ല എന്ന് പ്രതിപക്ഷം ? ഈ വിധമാണ് നാട് കടത്തുന്നത് എന്ന് നേരത്തെ അറിഞ്ഞിരുന്നോ ? എന്തിന് യു.എസ്. സൈനിക വിമാനം ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവദിച്ചു..? ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ അടക്കം  ചെറു രാജ്യങ്ങള്‍ പോലും അവരുടെ പൗരന്‍മാര്‍ക്കായി അങ്ങോട്ട് വിമാനമയച്ചെങ്കില്‍ ഇന്ത്യക്ക് എന്തേ പറ്റിയില്ല ? ട്രംപ് മൈ ഫ്രണ്ട് എന്ന് പറഞ്ഞാല്‍ മതിയോ ?.. തുടങ്ങി ഉയരുന്നത് ഒരു പിടി ചോദ്യങ്ങള്‍.