ഒരു നാടിന്‍റെ നാളെയുടെ പ്രതീക്ഷകളാണ് കുട്ടികളും കൗമാരക്കാരുമെല്ലാം. അവര്‍ വഴിതെറ്റിപ്പോകുന്നത് നാടിന്‍റെ നാശത്തിന് കാരണമാകുന്നതും അതുകൊണ്ടുതന്നെയാണ്. കുട്ടികള്‍ കൊടും കുറ്റകൃത്യങ്ങളുടെ ഭാഗമാകുന്ന, ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പകയും വിദ്വേഷവും ആളിക്കത്തിയപ്പോള്‍ 15ഉം 16ഉം വയസ് മാത്രം പ്രായമുള്ളവര്‍ ആസൂത്രിതമായി നടപ്പാക്കിയ ക്രൂരമായ കൊലപാതകമായിരുന്നു താമരശേരിയിലെ പത്താം ക്ലാസുകാരന്‍റേത്. കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് സമാനമായാണ് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ കൊലവിളി നടത്തുന്നത്. ലഹരിയും അക്രമവാസനയും കേരളത്തെ പേടിപ്പിക്കുകയാണ്. വീടിനകത്തും പുറത്തും അരക്ഷിതരായി മാറുകയാണോ നമ്മള്‍? ഉത്തരവാദിത്തപ്പെട്ട സംവിധാനങ്ങള്‍ ഉറങ്ങുകയാണോ? സര്‍ക്കാരിന്‍റേത് നിസംഗതയോ നിസഹായതയോ? സ്വാഗതം കൗണ്ടര്‍ പോയിന്‍റിലേക്ക്

ENGLISH SUMMARY:

Similar to quotation gangs, students are making killing calls through social media. Drunkenness and violence are scaring Kerala. Are we becoming insecure inside and outside the house?